എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു


കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍ നടക്കും.


കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അവര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസികില്‍ നിന്ന് 8വേ ഗ്രേഡില്‍ പിയാനോ കോഴ്‌സ് പാസ്സായ മികച്ച പിയാനോ വിദഗ്ധയുമായിരുന്നു.


മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍.



Sharing is Caring