എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്


ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സംഭവത്തിൽ ഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകി ഉത്തരവിറങ്ങി. ആരോപണം വന്ന് ഇരുപത് ദിവസത്തിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്.


ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.




Sharing is Caring