എടപ്പാള്‍ പീഡനം; തിയേറ്റര്‍ ഉടമ മുഖ്യ സാക്ഷി


മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തിയേറ്റര്‍ ഉടമക്കെതിരായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ പോലീസ് തീരുമാനിച്ചു. അതോടൊപ്പം തിയേറ്റര്‍ ഉടമ സതീശനെ മുഖ്യസാക്ഷിയാക്കാനും തീരുമാനമായിട്ടുണ്ട്. പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് ലഭിച്ച നിയമോപദേസത്തിലാണിത്.


സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ലന്നും, അതിനാല്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കുന്നത്.


സാക്ഷി പട്ടികയിലെ ഏക വ്യക്തിയായ തിയേറ്റര്‍ ഉടമയെ പ്രതിയാക്കിയത് പാലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായും സര്‍ക്കാര്‍ നടപടി ഉണ്ടായിരുന്നു.



Sharing is Caring