എച്ച്‌ 1 ബി വിസ ഫീസ് വര്‍ധന: കടുത്ത ആശങ്കയില്‍ ഇന്ത്യക്കാര്‍


എച്ച്‌ 1 ബി വിസ ഫീസ് വര്‍ധിപ്പിക്കുകയും നിയമങ്ങള്‍ കടുപ്പിക്കുകയും ചെയ്തതതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍.യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഒട്ടേറെപ്പേര്‍ ട്രംപിന്റെ പുതിയ തീരുമാനം വന്നതോടെ യാത്ര ഉപേക്ഷിച്ചു.ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച്‌ നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പലരും യാത്ര റദ്ദാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍, യാത്ര ചെയ്യുന്നില്ലെന്നും വിമാനത്തില്‍ നിന്നും പുറത്തിറക്കണമെന്നും നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന്, സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സ് വിമാനം വൈകിയാണ് പുറപ്പെട്ടത്.


ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കയിലാണെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും വിവരമുണ്ട്. വീസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വിവരം പുറത്ത് വന്ന് 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നാണ് വിവരം.



Sharing is Caring