എച്ച്‌​-1ബി വിസയില്‍ അടിസ്ഥാനപരമായി മാറ്റങ്ങളില്ലെന്ന്​ യു.എസ്​ നയതന്ത്രഉദ്യോഗസ്ഥന്‍

മുംബൈ: എച്ച്‌​-1ബി വിസയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന്​ യു.എസ്​ നയതന്ത്രഉദ്യോഗസ്ഥന്‍. എച്ച്‌​-1ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്​ മുംബൈയില്‍ യു.എസ്​ കൗണ്‍സില്‍ ജനറല്‍ എഡ്​ഗാര്‍ഡ്​ ഡി കാഗന്‍ വ്യക്​തമാക്കി.

എച്ച്‌​-1ബി വിസയിലെ മാറ്റം ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ്​ വലിയൊരു വിഭാഗത്തി​​െന്‍റയും വിശ്വാസം. ഇതുസംബന്ധിച്ച്‌​ യു.എസ്​ സര്‍ക്കാറുമായി ഇന്ത്യ സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്​. ഇത്​ ഇന്ത്യയെ ബാധിക്കുന്ന പ്രശ്​നം മാത്രമല്ല. ഇതുമായി ഇന്ത്യ-യു.എസ്​ ബന്ധത്തെ കൂട്ടിയിണക്കേണ്ട കാര്യവുമില്ല. വലിയ വ്യാപ്​തിയുള്ള പ്രശ്​നമാണ്​ ഇതെന്നും കാഗന്‍ വ്യക്​തമാക്കി.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക്​ യു.എസില്‍ ജോലി ചെയ്യുന്നതിനായി നല്‍കുന്ന വിസയാണ്​ എച്ച്‌​-1ബി. അമേരിക്കക്കാര്‍ക്ക്​ മുന്‍ഗണന നല്‍കുന്നതി​​െന്‍റ ഭാഗമായി ട്രംപ്​ ഭരണകൂടം എച്ച്‌​-ബി വിസയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *