
ബാര്‍ കോഴകേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ സമ്മേളിച്ച ഉടന്‍ ബാബുവിന്റെ രാജി ആവശ്യപെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.













