എഐ ക്യാമറ അഴിമതി വിവാദങ്ങൾക്ക് മറുപടിയുമായി എം വി ഗോവിന്ദൻ

എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നയാ പൈസയുടെ അഴിമതി നടന്നിട്ടില്ല.പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്ന് പറഞ്ഞ ഗോവിന്ദന്‍, പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണന്നും ആരോപിച്ചു.

ഐ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലൊന്നും തന്നെ കഴമ്പില്ല.യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. കരാരിൻരെ ഒരു ഭാഗം മാത്രമാണ് കാണിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *