ആലപ്പുഴയിൽ ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ചേർത്തല – അരൂക്കുറ്റി റൂട്ടിൽ മാക്കേക്കവലയിൽ ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് തൂവനത്തുവെളി ബിസ്‌മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (അപ്പു -22) എന്നിവരാണ് മരിച്ചത്.

രാവിലെ 10.30 ഓടെയാണ് അപകടം.ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശിന് (23) ഗുരുതര പരുക്കേറ്റു. ഇയാളെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *