എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണം ; സിംബാബ്വേയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു


ഹരാരെ: പ്രസിഡന്റ് എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണം. ഇതേ തുടര്‍ന്ന് സിംബാബ്വേയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം പ്രസിഡന്റിനു നേരെയുള്ള വധശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സിംബാബ്വേ വൈസ് പ്രസിഡന്റ് അടക്കം 41 പേര്‍ക്കു ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.


പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്. ബുലാവായോയില്‍ എംനാഗ്വാഗ്വ അണികളെ അഭിസംബോധന ചെയ്തു കഴിഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജൂലൈ 30നാണ് സിംബാബ്വേയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.




Sharing is Caring