എംഎം മണി മന്ത്രിസഭയിലേക്ക്: വ്യവസായം എസി മൊയ്തീന്


എ സി മൊയ്തീന്‍ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ വകുപ്പ് മന്ത്രിയാകും. നിലവില്‍ സഹകരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സര്‍ക്കാര്‍ ചീഫ് വിപ്പ് ആയ എം എം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. വൈദ്യുതി വകുപ്പ് ആണ് എം എം മണിക്ക് ലഭിക്കുക. വ്യവസായത്തിന് പുറമെ കായിക വകുപ്പും എസി മൊയ്തീന് ലഭിക്കും.കടകംപിള്ളി സുരേന്ദ്രന്‍ യുവജന, സഹകരണ, ദേവസ്വം വകുപ്പുകളുടെ മന്ത്രിയാകും.




Sharing is Caring