ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ധി​ക ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ധി​ക ചു​മ​ത​ല. ആ​ന​ന്ദി​ബെ​ന്‍ പ​ട്ടേ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ താ​ത്ക്കാ​ലി​ക ഗ​വ​ര്‍​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍ ജി ​ട​ണ്ട​ന്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 11നാ​ണ് ലാ​ല്‍ ജി ​ട​ണ്ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ക​ടു​ത്ത പ​നി​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. എ​ങ്കി​ലും ലാ​ല്‍ ജി ​ട​ണ്ട​ന്‍ നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *