ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും


കനത്ത മഴയില്‍ രാജമലയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും. തിങ്കളാഴ്ച 6 മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍ പെട്ടിരിക്കാമെന്നാണ് അനുമാനം. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.


ഇതുവരെ 49 മൃതദേഹങ്ങള്‍ ലഭിച്ചു. പെട്ടിമുടി മേഖലയില്‍ കോവിഡ് വ്യാപനത്തിന് സാധ്യത ഉള്ളതിനാല്‍ ആളുകള്‍ അനാവശ്യമായി ദുരന്ത ഭൂമി സന്ദര്‍ശിക്കരുതെന്നു മന്ത്രി എം.എം. മണി പറഞ്ഞു.




Sharing is Caring