ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു


ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം.വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയില്‍ രാവിലെ 10മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്.


രാഷ്ട്രപതി ഭവനിലെ പ്രത്യേക ചടങ്ങിലായിരുന്നു വെങ്കയ്യനായിഡുവിന്‍റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രപതിഭവനിലും പാര്‍ലമെന്‍റിലും വെങ്കയ്യനായിഡുവിന് സ്വീകരണം നല്‍കും.




Sharing is Caring