ഉപതിരഞ്ഞെടുപ്പ്:യു.പിയില്‍ ബി.ജെ.പിക്ക് തിരിച്ചടി, ബീഹാറില്‍ മുന്നിട്ടു നില്‍ക്കുന്നു


ലക്നൗ: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി. ഫുല്‍പൂരില്‍ ബി.ജെ.പി പിന്നിലാണെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ കഷ്ടിച്ചാണ് ബി.ജെ.പി ലീഡ് നിര്‍ത്തുന്നത്. ഫുല്‍പൂരില്‍ നഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലാണ് ലീഡ് ചെയ്യുന്നത്.


അതേസമയം, ബീഹാറിലെ അരാരിയ ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. അരാരിയയിലും ബാബുവയിലും ബി.ജെ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ ജഹാനബാദില്‍ ആര്‍.ജെ.ഡി ലീഡ് ചെയ്യുകയാണ്. ആര്‍.ജെ.ഡിയുടെ സിറ്റിംഗ് സീറ്റായ അരാരിയില്‍ ശക്തമായ പോരാട്ടമാണ് ബി.ജെ.പി കാഴ്ച വയ്ക്കുന്നത്.


മുന്നോട്ടുള്ള കൂട്ടുകെട്ടിനെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കുന്നതാണ് ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. രണ്ടിടത്തും എസ്.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിതീഷ് കുമാര്‍ മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് ആണ് ഇതെന്നതും ശ്രദ്ധേയമാണ്.



Sharing is Caring