ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍


ഇരിട്ടി: ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു നോട്ടുകളാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ഉളിക്കല്‍ സ്വദേശിയായ കെസി സോണി, നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ്‌ ഹൗസില്‍ മുഹമ്മദ് അന്‍ഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.


ഇന്ന് രാവിലെ കുന്നോത്ത് വെച്ച്‌ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന രണ്ട് ബസ്സുകളില്‍ നിന്നായി പൊലീസ് പണം പിടിച്ചെടുത്തത്.ഇരിട്ടി എസ്‌ഐ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണ സംഘത്തെ പിടികൂടിയത്. ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.




Sharing is Caring