കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവര്‍ മാറി നില്‍ക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. അഞ്ചല്‍ പോലീസും അടൂര്‍ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടില്‍ എത്തിയത്.
കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു.

അതേസമയം കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിന്‍റെ ഗൌരവസ്വഭാവം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.













