ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയി. ഇതോടെ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങി.
ലഖൻപൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് പാറക്കൂട്ടങ്ങല് വീണ് 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയത്. ഇതോടെ യാത്രക്കാര്‍ ധര്ച്ചുളയിലും ഗുഞ്ചിയിലുമായി കുടുങ്ങിയിരിക്കുകയാണ്.റോഡ് ഗതാഗത യോഗ്യമാക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം.

ബാഗേശ്വര്‍, ചമോലി, ഡെറാഡൂണ്‍, നൈനിറ്റാള്‍, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.













