അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിനും ചക്രവാതച്ചുഴിയ്ക്കും സാദ്ധ്യത


അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.തെക്ക് കിഴക്കൻ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഇത് രൂപപ്പെട്ടുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയായിരിക്കും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്കുള്ള സാദ്ധ്യത.


അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ ഇടുക്കി,എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




Sharing is Caring