ഉണ്ണിത്താന്‍ രാജിവച്ചു


കെപിസിസി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. കെ. മുരളീധരന്റെ നിശിത വിമര്‍ശനങ്ങള്‍ക്കു രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയശേഷമാണ് രാത്രി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രാജിക്കത്ത് നല്‍കിയത്.


കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. വീട്ടുകാര്‍ സംസാരിക്കുന്നിടത്തു കുശിനിക്കാര്‍ സംസാരിക്കേണ്ട. താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയില്ല. പാര്‍ട്ടിക്ക് പറയാനുള്ളത് പ്രസിഡന്റ് പറയും. മറ്റുള്ളവര്‍ കുരയ്‌ക്കേണ്ട. മുരളീധരന്‍ പറഞ്ഞു. ഇതോടെയാണ് മുരളീധരനെതിരെ രാജ്‌മോഹന്‍ രംഗത്തെത്തിയത്.


കോണ്‍ഗ്രസ്സുകാരനെന്ന വികാരത്തിലാണ് മറുപടി പറഞ്ഞത്. സദാചാരത്തെക്കുറിച്ച് പറയന്‍ മുരളീധരന് അര്‍ഹതയില്ല. 48 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള തനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ല.എന്നിട്ടും പാര്‍ട്ടി വിടാത്തത് സദാചാരബോധം കൊണ്ടാണ്. മൂന്ന് പാര്‍ട്ടികളുടെ പ്രസിഡന്റായി.

കെപിസിസി പ്രസിഡന്റായിരിക്കെ വിമത സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചു. അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാതെ പിണറായിക്കൊപ്പം പോയി. രാഷ്ട്രീയ കാര്യ സമിതിയംഗമായിരിക്കെ ഷാര്‍ജയില്‍ വിമത പരിപാടിയില്‍ പങ്കെടുത്തു. സോണിയയെ മദാമ്മയെന്ന് വിളിച്ചു. പിന്നീട് കാലുപിടിച്ച് തിരിച്ചുവന്നു. പെണ്ണായി ജനിച്ചിരുന്നുവെങ്കില്‍ മുരളീധരന്‍ അറിയപ്പെടുന്ന വേശ്യയാകുമായിരുന്നു. ചിലര്‍ ശിഖണ്ഡിയെവച്ച് യുദ്ധം ചെയ്യുകയാണ്.

മുരളീധരനെതിരെ പലതും പറയാനുണ്ട്. വടികൊടുത്ത് അടിവാങ്ങരുത്. ഉണ്ണിത്താന്‍ പറഞ്ഞു.
താന്‍ പറഞ്ഞത് രാഷ്ട്രീയമാണെന്നും അതിനെ തറവര്‍ത്തമാനം കൊണ്ടല്ല നേരിടേണ്ടതെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.



Sharing is Caring