ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ 72 മരണം; പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് മമത


കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുൻ വീശിയടിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ 72 പേർ മരിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്
കൊൽക്കത്തയിൽ 15, നോർത്ത് 24 പർഗനാസിൽ 18, സൗത്ത് 24 പർഗനാസിൽ 17, ഹൗറയിൽ ഏഴ്, ഈസ്റ്റ് മിദിനപുറിൽ ആറ്, ഹൂഗ്ലിയിൽ രണ്ട് എന്നിങ്ങനെയാണ് മരണം. കൊടുങ്കാറ്റിനെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് മമത പറഞ്ഞു.


നാശനഷ്ടം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദർശിക്കാൻ മമത ബാനർജി ആവശ്യപ്പെട്ടു. ‘നിലവിലെ സ്ഥിതിഗതികൾ ശരിയല്ല, ഞാൻ പ്രധാനമന്ത്രിയോട് സന്ദർശനം നടത്താൻ ആവശ്യപ്പെടുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഞാൻ ഹെലികോപ്ടറിൽ നാശനഷ്ടം വിലയിരുത്തും.’ മമത പറഞ്ഞു.




Sharing is Caring