ഈ വര്‍ഷത്തെ വയലാര്‍അവാര്‍ഡ് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍

ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. ‘ഒരു വെര്‍ജീനിയന്‍ വെയില്‍ കാലം’ എന്ന കൃതിക്കാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി രാമന്‍ നിര്‍മിക്കുന്ന വെങ്കല ശില്പവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്ബടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഡോ കെ പി മോഹനന്‍, ഡോ എന്‍ മുകുന്ദന്‍, പ്രൊഫ. അമ്ബലപ്പുഴ ​ഗോപകുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അം​ഗങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *