ഈ തിയറി പ്രകാരം മറ്റു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെ കൊല്ലണ്ട എന്ന് തീരുമാനം എടുത്താൽ കോടികൾ ലാഭമല്ലേ? സന്തോഷ് പണ്ഡിറ്റ്‌

സോഷ്യല്‍ മീഡിയയില്‍ ഏറെ പരിചിതയായ നടനും സംവിധായകനുമാണ് സന്തോഷ് പണ്ഡിറ്റ്. ആഴിമലയില്‍ (പുളുങ്കുടി, വിഴിഞ്ഞം) കേരളത്തിലെ ഏറ്റവും വലിയ (58 ഫീറ്റ്) ശിവ ഭഗവാന്റെ പ്രതിമ നിര്‍മ്മിച്ച വിവരം കഴിഞ്ഞദിവസം സന്തോഷ് പണ്ഡിറ്റ് കുറിപ്പിലൂടെ തുറന്ന് പറഞ്ഞിരുന്നു. അതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ അവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആഴിമലയില്‍ (പുളുങ്കുടി, വിഴിഞ്ഞം) കേരളത്തിലെ ഏറ്റവും വലിയ (58 ഫീറ്റ്) ശിവ ഭഗവാന്ടെ പ്രതിമ നി൪മ്മിച്ച വിവരം ഞാ൯ പോസ്റ്റിയിരുന്നല്ലോ.. അതിന് അടിയില് ചില൪ ‘ ഈ പ്രതിമ നി൪മ്മിച്ചാല് കേരളത്തിലെ പാവപ്പെട്ടവരുടെ വിശപ്പ് മാറുമോ
പകരം സ്കൂള് ഉണ്ടാക്കിക്കൂടെ ?’ എന്നൊക്കെ വിമ൪ശിച്ച്‌ ആവേശത്തോടെ കമന്ട് എഴുതിയത് ശ്രദ്ധയില് പെട്ടു. അവ൪ക്കുള്ള മറുപടി.

1) ആ ഒരു ലോജിക്ക് വെച്ചാണെങ്കില് കേരളത്തില് എത്രയോ പണക്കാ൪ കോടികളുടെ കാ൪ വാങ്ങുന്നു. അതു കൊണ്ട് കേരളത്തിലെ പാവങ്ങളുടെ വിശപ്പ് മാറുമോ ? ആ കാറ് വാങ്ങുന്ന പണം പട്ടിണി പാവങ്ങള്ക്ക് എന്തുകൊണ്ട് അവ൪ കൊടുക്കുന്നില്ല ?
2) കേരളത്തില് ഉണ്ടാക്കിയ ആദ്യത്തെ പ്രതിമയല്ല ഇത്. ഇതിന് മുമ്ബും ദൈവങ്ങളുടേത് മാത്രമല്ല, എത്രയോ രാഷ്ട്രീയക്കാരുടേയും, എത്രയോ മത പുരോഹിതന്മാരുടേയും പ്രതിമ കേരളത്തില് എല്ലായിടത്തും ഉണ്ട്. ആ പണവും ആ പ്രതിമ നി൪മ്മിക്കാതെ കേരളത്തിലെ പട്ടിണി പാവങ്ങള്ക്ക് കൊടുക്കാമായിരുന്നില്ലേ ?

3) പിന്നെ കേരളത്തില് എന്തിനാണ് ആളുകള് മദ്യപിക്കുന്നത്? ലഹരി, പുകവലി എല്ലാം ഒഴിവാക്കാം. കേരളത്തില് എന്തുകൊണ്ട് മദ്യ നിരോധനം കൊണ്ടു വരുന്നില്ല. മദ്യം, ലഹരി ഉപയോഗിക്കുന്നത് കൊണ്ട് കേരളത്തിലെ ദാരിദ്യം മാറുമോ. ഇതൊക്കെ ഉപയോഗിക്കുന്നവ൪ക്ക് ആ പണം കൂടി പാവപ്പെട്ടവ൪ക്ക് കൊടുത്തൂടെ ? Bar, വിദേശ മദ്യഷാപ്പ് നിറുത്തി അവിടെ എന്തുകൊണ്ട് സ്കൂള് തുടങ്ങുന്നില്ല ?

4) നെറ്റ് റീ ചാ൪ജ്ജിന് എത്ര പണമാണ് ‘പ്രതിമ വേണ്ട, സ്കൂള് മതി, പാവങ്ങളെ സഹായിക്കൂ’ എന്നും പറഞ്ഞ് കരയുന്നവ൪ തന്നെ മുടക്കുന്നത്. ഈ YouTube, facebook, Whatsapp ലൊക്കെ സമയവും പണവും വേസ്റ്റ് ആക്കി നിങ്ങള്ക്ക് എന്തു ഗുണം ? Data ക്ക് ചെലവാക്കുന്ന പണം കേരളത്തിലെ പട്ടിണി പാവങ്ങളുടെ വിശപ്പ് മാറ്റുവാ൯ ഈ തിയറി കൊണ്ടു നടക്കുന്നവ൪ എന്തുകൊണ്ട് കൊടുക്കുന്നില്ല ?

5) എന്തിനാണ് സിനിമ, ക്രിക്കറ്റ്, football etc കാണുന്നത്. അവരെല്ലാം അവരുടെ ജോലിയല്ലേ എടുക്കുന്നത് ? നിങ്ങള് നിങ്ങളുടെ ജോലി ഒഴിവാക്കി അതെല്ലാം കാണുന്നു. എന്തിന് ? ഈ തിയറി പ്രകാരം അതിന് ചെലവാക്കുന്ന പണം ഏതെങ്കിലും കേരളത്തിലെ പട്ടിണി പാവങ്ങള്ക്ക് കൊടുത്തൂടെ ?

6)കേരളത്തില്‍ മുഴുവന്‍ അങ്ങനെ പ്രതിമകള് വേണ്ട, തിയേറ്ററും , പാര്‍ക്കും, ബാറും, വിദേശ മദ്യ ഷാപ്പുകളും , വലിയ മാളും ഒന്നും വേണ്ട എവിടെ നോക്കിയാലും സ്കൂള്‍ മാത്രം മതി എന്നാണോ ഉദ്ദേശിച്ചത് ?
7) സ്വന്തമായ് ഒരു വീടുള്ള എത്രയോ പേ൪ വീണ്ടും സ്ഥലം വാങ്ങുന്നു, വീട് എടുക്കാറുണ്ട്..എന്തിന് ? ഈ തീയറി പ്രകാരം ആ പണം ഏതെങ്കിലും കേരളത്തിലെ പാവപ്പെട്ടവന് കൊടുത്താല് പോരെ ?

8) പല വീടുകളിലും ഒന്നില് കൂടുതല് mobile, TV, computer, AC etc ഉണ്ട്. എന്തിന്? ഈ തീയറി പ്രകാരം അങ്ങനെ വാങ്ങുന്നത് കൊണ്ട് കേരളത്തിലെ പാവങ്ങളുടെ പട്ടിണി മാറുമോ ?
9) ഇന്ത്യയില് ഏറ്റവും കൂടുതല് രാഷ്ട്രീയ കൊലപാതകങ്ങളും, ആക്രമണങ്ങളും നടക്കുന്നത് കേരളത്തില് അല്ലേ ? പലപ്പോഴും കൊലയാളിയായ പ്രതിയെ രക്ഷിക്കുവാനും, CBI അന്വേഷണം വരാണിരിക്കുവാനും പല സ൪ക്കാരുകളും രാഷ്ട്രീയ പാ൪ട്ടികളും ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നു. പലപ്പോഴും മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാനും, പരിക്കേറ്റവരെ സഹായിക്കുവാനും വ൯ തുക പിരിവ് നടത്തേണ്ടി വരുന്നു. എന്തിന് ? ഈ ഒരു തിയറി പ്രകാരം മറ്റു രാഷ്ട്രീയത്തില് വിശ്വസിക്കുന്നവരെ കൊല്ലേണ്ട എന്ന തീരുമാനം എടുത്താല് എത്രയൊ കോടികള് ലാഭമല്ലേ ? ആ പണം കേരളത്തിലെ ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്തൂടെ ?

10) തിരുവനന്തപുരത്തെ ആഴിമലയില് നി൪മ്മിച്ച ശിവ ഭഗവാന്ടെ പ്രതിമ നി൪മ്മിച്ച ശില്പിയുടെ പേര് പലരും ചോദിച്ചിരുന്നു. PS Devadathan ji എന്ന വലിയ കലാകാര൯ ആണ്. 6 വ൪ഷത്തോളം എടുത്താണ് ആ പ്രതിമ നി൪മ്മിച്ചത്.
(വാല് കഷ്ണം.. ഓരോരുത്തരും അവരവരുടെ വിശ്വാസ പ്രകാരം പലതിലും വിശ്വസിച്ചും ജീവിക്കുന്നു. അവ൪ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം അവരുടെ ഇഷ്ടത്തിന് ചെലവഴിക്കുന്നു. ഇന്ത്യാ രാജ്യം സ്വാതന്ത്ര ജനാധിപത്യ രാജ്യമായതിനാല് അങ്ങനെ ഉള്ള അവകാശം എല്ലാവ൪ക്കും ഉണ്ട്. ഒരു പ്രതിമയുടെ പേരില് വെറുതെ ആരും ചൊറിയുവാ൯ വരരുത് ..)

Spread the love

Leave a Reply

Your email address will not be published. Required fields are marked *