ഈ​ജി​പ്തി​ല്‍ സ​ര്‍​വാ​ധി​പ​തി​യാ​കാ​ന്‍ അ​ല്‍​സി​സി: ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം

കെ​യ്റോ: ഈ​ജി​പ്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദേ​ല്‍ ഫ​ത്താ അ​ല്‍​സി​സി​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം. 2030 വ​രെ സി​സി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​നാ​ണ് ഈ​ജി​പ്ത് പാ​ര്‍​ല​മെ​ന്‍റ് ചൊ​വ്വാ​ഴ്ച അ​നു​മ​തി ന​ല്‍​കി​യ​ത്.

2022ല്‍ ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് ഭ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ലം തു​ട​രാ​നു​ള്ള നീ​ക്ക​വു​മാ​യി സി​സി രം​ഗ​ത്തെ​ത്തി​യ​ത്. നി​യ​മം പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​തോ​ടെ ഇ​നി ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ക്കും. അ​തേ​സ​മ​യം, സി​സി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ നി​ര​വ​ധി വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *