ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു


കോഴിക്കോട്​: താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്​തിരുന്ന കര്‍ണാടക സ്വദേശിയായ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. കര്‍ണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം വൈറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു.


ഇതേതുടര്‍ന്ന്​ ക്ലിനിക്കിലെ ആറ്​ ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ്​ പേര്‍ നിരീക്ഷണത്തിലാണ്​. ഡോക്​ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സാമ്ബ്​ള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. താമരശ്ശേരിയില്‍ ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.


കര്‍ണാടക സ്വദേശികളായ ഡോക്​ടര്‍ ദമ്ബതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്​തുവരികയായിരുന്നു.
കര്‍ണാടക സ്വദേശികളായ ഡോക്​ടര്‍ ദമ്ബതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ആശുപ​ത്രിയില്‍ ജോലി ചെയ്​തുവരികയായിരുന്നു. ഇതില്‍ വനിത ഡോക്​ടര്‍ക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയിരിക്കുന്നത്​. ഈ മാസം അഞ്ചിനാണ്​ ഇവര്‍ കര്‍ണാടകയിലേക്ക്​ തിരികെ പോയത്​.

കേരളത്തില്‍ നിന്നാകാം തങ്ങള്‍ക്ക്​ രോഗം പകര്‍ന്നതെന്ന സംശയം ഡോക്​ടര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്​​. കര്‍ണാടകയില്‍ തിരിച്ചെത്തിയത്​ മുതല്‍ ഹോം ക്വാറന്‍റീനിലായിരുന്നെന്നും മറ്റാരുമായും സമ്ബര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി



Sharing is Caring