ഇ പി ജയരാജന് എതിരായ ബന്ധു നിയമന പരാതിയില്‍ വിജിലന്‍സ് തീരുമാനം ഇന്ന്


ബന്ധു നിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരെ കേസ്സെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കുക. അതേസമയം രാവിലെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കാം. ബന്ധു നിയമനത്തിലെ സംഘടനാ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം നാളെ ചേരുന്നുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ ജയരാജന് താക്കീതോ ശാസനയോ ഉണ്ടായേക്കാമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിഷയത്തില്‍ തിരുത്തല്‍ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.ത്വരിതപരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളിലുണ്ടെന്നാണ് വിജിലന്‍സ് അധികൃതരുടെ പ്രാഥമികനിഗമനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്.




Sharing is Caring