ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് വ​ധം: മഴു കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ഗോ​വ​ധം ആ​രോ​പി​ച്ച്‌ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ കാ​ലു​വ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ബു​ല​ന്ദ്ഷ​ഹ​റി​ന് സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റെ​ന്ന് എ​സ്‌എ​സ്പി പ്ര​ഭാ​ക​ര്‍ ചൗ​ധ​രി പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ്കു​മാ​ര്‍ വെ​ടി​യേ​ല്‍​ക്കും മു​ന്‍​പ് ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്‍​സ്പെ​ക്ട​റെ വെ​ടി​വ​ച്ച ഡ​ല്‍​ഹി​യി​ലെ ഓ​ല ടാ​ക്‌​സി ഡ്രൈ​വ​റാ​യ പ്ര​ശാ​ന്ത് നാ​ഥ് എ​ന്ന​യാ​ള്‍ പി​ടി​യി​ലാ​യ​പ്പോ​ഴാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള്‍​നി​വ​ര്‍​ത്തി​യ​ത്. സു​ബോ​ധ്കു​മാ​റി​നെ അ​ക്ര​മി​ക​ള്‍ മ​ഴു, ക​ല്ല്, വ​ടി​ക​ള്‍ എ​ന്നി​വ കൊ​ണ്ടാ​ണ് ആ​ക്ര​മി​ച്ച​ത്.

ഇ​ന്‍‌​സ്പെ​ക്ട​റു​ടെ ത​ല​യ്ക്ക് മഴു കൊ​ണ്ട് അ​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച​ത് കാ​ലു​വ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​ന്‍​സ്പെ​ക്ട​റി​ന്‍റെ ത​ന്നെ തോ​ക്കു​കൊ​ണ്ടു വെ​ടി​വ​ച്ചു കൊ​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *