തിരുവനന്തപുരം: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.67 രൂപയും ഡീസലിന് 69.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ 72.39 രൂപയും ഡീസലിന് 67.92 രൂപയും.














