ഇസ്രായേല്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പിലേക്ക്


ജെറുസേലേം: ഇസ്രായേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ജമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു തെരെഞ്ഞെടുപ്പിനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്.


ഏപ്രിലില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തെരെഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിലെത്തിയാല്‍ പലസ്തീന്‍ പ്രദേശമായ ജോര്‍ദാന്‍ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു




Sharing is Caring