ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍;ഇന്ത്യന്‍ കമ്ബനികള്‍ക്ക് കോര്‍പറേറ്റ് നികുതി കുറച്ചു


ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്ബനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താന്‍ ഉല്‍പാദന മേഖലയിലെ പുതിയ കമ്ബനികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ് പിരിക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.


ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചത്. യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനങ്ങള്‍ക്ക് അംഗീകാരമുണ്ടാകുക.



Sharing is Caring