ഇറ്റാലിയന്‍ കോപ്പയില്‍ ഇന്ന് കലാശക്കളി

കോപ്പ ഇറ്റാലിയ ഫൈനലില്‍ ഇന്ന് യുവന്റ്സും നാപ്പോളിയും ഏറ്റുമുട്ടുന്നു

നേപ്പിള്‍സ് : ഇറ്റാലിയന്‍ സെരി എയുടെ രണ്ടാം വരവിന് തിരിതെളിയുന്നതിന് തൊട്ടു മുമ്ബ് ഇറ്റാലിയന്‍ ഫുട്ബാളില്‍ ഒരു കലാശക്കളിക്ക് അരങ്ങൊരുങ്ങി. കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റില്‍ ഫൈനലാണ് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30 മുതല്‍ നേപ്പിള്‍സിലെ ഒളിമ്ബിക്കോ സ്റ്റേഡിയോ ഒളിമ്ബിക്കോയില്‍ നടക്കുന്നത് സെരി എയിലെ ചാമ്ബ്യന്‍ ക്ളബ് യുവന്റ്സും മുന്‍ ചാമ്ബ്യന്‍മാരായ നാപ്പോളിയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

കൊവിഡ് ലോക്ക് ഡൗണിന് മുമ്ബ് കോപ്പ ഇറ്റാലിയയുടെ ആദ്യപാദ സെമി ഫൈനലുകള്‍ പൂര്‍ത്തിയായിരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് രണ്ടാംപാദ സെമി ഫൈനലുകള്‍ നടത്തിയത്.
സെമി ഫൈനലുകള്‍ രണ്ടിലും വിജയിക്കാന്‍ കഴിയാതിരുന്ന യുവന്റ്സ് എ സി മിലാനെ എവേ ഗോളില്‍ പിന്തള്ളിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത് ലോക്ക് ഡൗണിന് മുന്നില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ഇരുവരും 1-1 ന് സമനിലയില്‍ പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടാംപാദ സെമിയില്‍ സ്വന്തം തട്ടകത്തില്‍ യുവന്റ്സ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി.

നാപ്പോളി ആദ്യപാദ സെമിയില്‍ ഇന്റര്‍ മിലാനെ 1-0ത്തിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം പാദ സെമിയില്‍ ഇരുവരും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. ഗോള്‍ ശരാശരി നാപ്പോളിക്ക് തുണയായി.

കഴിഞ്ഞ ദിവസം രണ്ടാംപാദ സെമി ഫൈനലില്‍ പെനാല്‍റ്റി മിസാക്കിയ യുവന്റ്സ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരെ മടങ്ങിവരവില്‍ നിരാശനാക്കിയിരുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ മിക്കവാറും എല്ലാ മത്സരങ്ങളിലും ഗോളടിച്ചിരുന്ന താരമാണ് ക്രിസ്റ്റ്യാനോ.

ക്ളബുകള്‍ക്കായും രാജ്യത്തിനായും ചേര്‍ന്ന് തന്റെ കരിയറിലെ 30-ാമത് കിരീടം ലക്ഷ്യമിട്ടാണ് ക്രിസ്റ്റ്യാനോ ഇന്നിറങ്ങുന്നത്.

നാപ്പോളിയുടെ മുന്‍ പരിശീലകനായ മൗറീഷ്യോ സറിയാണ് ഇപ്പോള്‍ യുവന്റ്സ് കോച്ച്‌. യുവന്റ്സ് കോച്ചെന്ന നിലയിലെ തന്റെ ആദ്യ കിരീടമാണ് സറി ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *