ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു


ഇസ്രായേലില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു.


150ല്‍ അധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.ഇസ്രായേലിനെ പിന്തുണച്ചാല്‍ മേഖലയിലെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രധാനനേതാക്കളെ ബങ്കറുകളിലേക്ക് മാറ്റി. മിസൈല്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.



Sharing is Caring