ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനം പുതിയ ഗാനം പുറത്തിറങ്ങി


അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നജീം ഇര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.


അല്പനേരത്തേക്കാണെങ്കില്‍ പോലും പ്രണവ് വെക്കുന്ന കിടിലന്‍ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പ്രണയവും സൗഹൃദവും ബന്ധങ്ങളുടെ ആഴവുമെല്ലാം ഗാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സയ ഡേവിഡ് നായികയായെത്തിയിരിക്കുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അഭിഷേക്, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍, ബിജുക്കുട്ടന്‍ എന്നിവരും അഭിനയിക്കുന്നു.




Sharing is Caring