ഇരിട്ടി താലൂക്കില്‍ 91 വീടുകള്‍ വെള്ളത്തില്‍


ഇരിട്ടി താലൂക്കില്‍ 91 വീടുകള്‍ വെള്ളത്തിലായെന്നു റവന്യൂ വകുപ്പ്. നുച്യാട് 56 വീടുകളും വയത്തൂരില്‍ 32 വീടുകളും കോളാരിയില്‍ മൂന്നു വീടുകളും വെള്ളത്തിലായെന്നു റവന്യൂവകുപ്പ് അറിയിച്ചു. ഈ വീടുകളിലെ താമസക്കാര്‍ ബന്ധു വീടുകളിലേക്ക് മാറിയിരിക്കുകയാണ്. കോളാരിയിലെ ഏഴുവീടുകളില്‍ ചെറിയ തോതില്‍ വെള്ളം കയറിയതായും കലക്ടറേറ്റ് കണ്‍ട്രോമില്‍ നിന്ന് അറിയിച്ചു.


ഇരിട്ടി മേഖലയില്‍ രണ്ടു വിങ്ങുകളിലായി 65 പേരടങ്ങുന്ന ആര്‍മി സംഘവും ക്യാംപ് ചെയുന്നുണ്ട്. ഇന്നു രാവിലെ മുതല്‍ ഇതിലെ ഒരു വിങ് അയ്യങ്കുന്ന് മേഖലയിലും രണ്ടാമത്തെ സംഘം വയത്തൂര്‍ മേഖലയിലുമാണുള്ളത്. ഇരിട്ടി താലൂക്ക് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0490 2494910.




Sharing is Caring