ഇരയുടെ പേര് പരസ്യമാക്കിയ പി.സി ജോര്‍ജിനെതിരെ കേസ്

കാറില്‍ പീഡനത്തിന് ഇരയായ യുവനടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആണ് കേസെടുത്തത്. 228/എ വകുപ്പ് പ്രകാരമാണ് കേസ്. ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്നമംഗലം ജുഡീജ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരുന്നത്.

സ്വകാര്യ ചാനലില്‍ 2017 ജൂലൈ 14 ന് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ജോര്‍ജ് പീഡനത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടക്കാട്ടി പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍, മെഡിക്കല്‍ കോളജ് പോലീസ് ഇത് നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സ്വകാര്യ അന്യായമായി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *