ഇന്നു മുതല്‍ 23 വരെ എല്ലാ പരീക്ഷകളും മാറ്റി; പ്രവേശന നടപടികള്‍ തുടരും

തിരുവനന്തപുരം: ഇന്നു മുതല്‍ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകള്‍ മാറ്റിവച്ചു. ഇന്നുമുതല്‍ 22 വരെയുള്ള പരീക്ഷകള്‍ കണ്ണൂര്‍ സര്‍വകലാശാലയും മാറ്റി. ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെങ്കിലും പ്രവേശന നടപടികള്‍ തുടരാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അതേസമയം 23 വരെ പരീക്ഷകള്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫൈന്‍ ആര്‍ട്‌സ് കോളജുകളിലേക്കുള്ള നാളത്തെ ബിഎഫ്‌എ പ്രവേശന പരീക്ഷ 26ലേക്കു മാറ്റി. ഫിഷറീസ് സര്‍വകലാശാല (കുഫോസ്) 21, 22, 23 തീയതികളിലെ പിജി സ്പോട് അഡ്മിഷന്‍ 27, 28, 29 തീയതികളിലേക്കു മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *