ഇന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം; മദ്യവില്‍പ്പന നാളെ മുതല്‍


തിരുവനന്തപുരം: ഓണ്‍െലെനിലൂടെ മദ്യം ബുക്ക് ചെയ്യാനുള്ള ബെവ്ക്യു ആപ്പിന് ഗൂഗിളിന്റെ അനുമതി. ആപ്പ് ഉടന്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാകും. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും 301 ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലൂടെയും ബിയര്‍-െവെന്‍ പാര്‍ലറുകളിലൂടെയും മദ്യവിതരണം നാളെ തുടങ്ങാനായേക്കും. ഇന്നു മന്ത്രിസഭാ യോഗത്തിനു ശേഷം എക്‌െസെസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കും. ബാര്‍, ബിയര്‍-െവെന്‍ പാര്‍ലര്‍, മദ്യ ലൈസന്‍സുള്ള ക്ലബുകള്‍ എന്നിവിടങ്ങളിലും പാഴ്‌സലായാകും മദ്യം ലഭിക്കുക.


സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.കെ)യുടെ സുരക്ഷാ പരിശോധനയ്ക്കു ശേഷമാകും ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കുക. ആവശ്യമുള്ളവര്‍ക്കു ഡൗണ്‍ലോഡ് ചെയ്യാം. ജി.പി.എസ്. സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിലൂടെ ഒരാള്‍ക്ക് 10 ദിവസത്തിനുള്ളില്‍ മൂന്നു ലിറ്റര്‍ വരെ മദ്യം വാങ്ങാം. 20 ലക്ഷം പേരെങ്കിലും ഡൗണ്‍ലോഡ് ചെയ്യുമെന്നാണു കരുതുന്നത്. ഒരേസമയം 35 ലക്ഷം പേര്‍ ആപ്പ് ഉപയോഗിച്ചാലും പ്രശ്‌നമുണ്ടാകില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.




Sharing is Caring