ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം; എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ല; നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുമെന്ന് വിശദീകരണം


ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കും. ധനക്കമ്മി ഉയരുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കും. നികുതി കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.




Sharing is Caring