ഇന്ദ്രന്‍സ് ചിത്രം ” ലൂയിസ്” : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


ലൂയിസ് ” സിനിമ ഉടന്‍ തീയേറ്ററുകളില്‍ എത്തും. ഇന്ദ്രന്‍സ് നായകനായ ചിത്രം ഗോവ ,വാഗമണ്‍, തിരുവനന്തപുരം പത്തനംതിട്ട ജില്ലയിലെ കോന്നി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.


ചിത്രം നവംബര്‍ 25ന് തീയേറ്ററുകളില്‍ എത്തും.


ഷാബു ഉസ്മാന്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ,തിരക്കഥ ഒരുക്കിയിരിക്കുന്നത് മനുഗോപാല്‍ കോന്നി ആണ്. റ്റിറ്റി കൊട്ടുപള്ളില്‍ കോന്നി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍എത്തിക്കാനുള്ള ശ്രമത്തിലാണ്.

” ലൂയിസ് ” സിനിമയുടെ ഇതിവൃത്തം കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ഉണ്ടായ മാനസികപിരിമുറക്കങ്ങളുമാണ് . മനോജ് കെ. ജയന്‍ ,ലെന , സായികുമാര്‍, ജോയി മാത്യു , സ്മിനു സിജോ, അശോകന്‍, മീനാക്ഷി ,അജിത് കൂത്താട്ടുകുളം ,രാജേഷ് പറവൂര്‍ ,രോഹിത്ത് ,ശശാങ്കന്‍, കലാഭവന്‍ നവാസ് ,അസീസ്, ജോബി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.



Sharing is Caring