ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ നാഗ്പൂരില്‍ തുടക്കം


ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ നാഗ്പൂരില്‍ തുടക്കം. രാവിലെ 9.30നാണ് ഒന്നാംടെസ്റ്റ് തുടങ്ങുക.ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ ജയം മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്ത് കൂടി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.നാല് ടെസ്റ്റുകളുള്ള പരമ്ബരയില്‍ ജയത്തുടക്കം ലക്ഷ്യമിട്ടിറങ്ങുമ്ബോള്‍ ടോപ് ഓര്‍‍ഡറിലടക്കം ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്.


ടി20യിലും ഏകദിനത്തിലും സെഞ്ച്വറി വേട്ടയുമായി മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായെത്തിയേക്കും. കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. കളിച്ച 45 ടെസ്റ്റില്‍ 42ലും ഓപ്പണറായിരുന്നെങ്കിലും എവിടെകളിക്കാനും തയ്യാറാണെന്ന് കെ.എല്‍.രാഹുല്‍ വ്യക്തമാക്കി.


രാഹുല്‍ വിക്കറ്റ് കീപ്പറാകില്ലെന്ന് ഉറപ്പായതോടെ ഒന്നരവര്‍ഷമായി അരങ്ങേറ്റം വൈകുന്ന കെ.എസ്.ഭരതിന് നാളെ അവസരം ലഭിക്കാനാണ് സാധ്യത. ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. സൂര്യകുമാര്‍ യാദവും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. മൂന്ന് സ്പിന്നര്‍മാരെയിറക്കി നാഗ്പൂരിലെ പിച്ചില്‍ ആധിപത്യം നേടാന്‍ ടീമുകള്‍ ശ്രമിച്ചേക്കും.



Sharing is Caring