ഇന്ത്യയ്ക്ക് സ്വന്തം ഭൂപ്രദേശങ്ങളിന്‍മേലുള്ള പരമാധികാരം മാനിക്കാന്‍ ചൈന തയാറാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. സ്വന്തം ഭൂപ്രദേശങ്ങളേക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തുന്ന ചൈന, ഇന്ത്യയ്ക്കും സ്വന്തം ഭൂപ്രദേശങ്ങളിന്‍മേലുള്ള പരമാധികാരം അംഗീകരിക്കാന്‍ തയാറാകണം. പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട ചൈന- പാക്കിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയേക്കുറിച്ച് പരാമര്‍ശിക്കുമ്ബോഴാണ് ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കാന്‍ ജയശങ്കര്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ വളര്‍ച്ചയും വികസനവും ഒരു വിധത്തിലും ചൈനയ്ക്ക് ഭീഷണിയല്ലെന്നും ഇന്ത്യയെ ഒരു വെല്ലുവിളിയോ ഭീഷണിയോ ആയി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശ്, ദലൈലാമ, മസൂദ് അസ്ഹര്‍, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന അവസരത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചയെ ചൈന വെല്ലുവിളിയായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി രംഗത്തെത്തിയത്. ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.














