ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ്

ഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും അദ്ദേഹം വ്യകത്മാക്കി .നേരത്തെ നടന്ന മോദി ഷിജിന്‍പിങ് കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചക്കെടുത്തിരിന്നു . ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് സുന്‍ വെയിംദോഗ് കൂട്ടിച്ചേര്‍ത്തു .

അതേസമയം, എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും, ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്ബത്തികകാര്യ കര്‍മ്മസിമിതി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *