ഇന്ത്യന്‍ ടീമില്‍ നിന്നും മുഹമ്മദ് ഷമി പുറത്ത്; ഫിറ്റ്‌നസില്ലെന്ന് വിശദീകരണം


ബംഗളൂരു: ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്നും പേസ് ബോളര്‍ മുഹമ്മദ് ഷമി പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് ഷമിയെ ഒഴിവാക്കിയത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.


ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് നടന്നത്. പകരം നവദീപ് സെയ്‌നിയെ ടീമിലുള്‍പ്പെടുത്തി. കൂടാതെ പേസ്ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്‌നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലനത്തില്‍ പങ്കുചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.


ജൂണ്‍ 14-ന് ബെംഗളൂരുവിലാണ് മത്സരം. നേരത്തെ ഫിറ്റ്നെസ് ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യാടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് മലയാളി താരം സജ്ഞു സാംസണെയും ഒഴിവാക്കിയിരുന്നു.



Sharing is Caring