ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്ബൻ പോരാട്ടത്തില്‍ ലിവർപൂളിന് ജയം


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്ബൻ പോരാട്ടത്തില്‍ ലിവർപൂളിന് ജയം. ലിവർപൂള്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചു.ഡൊമിനിക് സോബോസ്‌ലോയ് നേടിയ ഗോളാണ് ലിവർപൂളിനെ രക്ഷിച്ചത്. എണ്‍പത്തിമൂന്നാം മിനിറ്റിലായിരുന്നു കളിയുടെ വിധി നിശ്ചയിച്ച ഗോള്‍. തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ആദ്യ തോല്‍വി നേരിട്ട ആഴ്‌സണല്‍ ആറ് പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.




Sharing is Caring