ആ ചങ്ങലകള്‍ക്കിടയിലൂടെ വിശ്വാസികള്‍ ലിംഗ ഭേദമില്ലാതെ നടന്നു നീങ്ങും… ഹരീഷ് പേരടി


ശബരിമലയില്‍ ലിംഗഭേദമില്ലാതെ വിശ്വാസികള്‍ക്ക് നടന്ന് നീങ്ങാനുള്ള പോംവഴി ഫേസ്ബുക്കിലൂടെ പങ്ക് വച്ച്‌ നടന്‍ ഹരീഷ് പേരടി. സംസ്ഥാനത്ത് കിലോമീറ്ററുകള്‍ നീളത്തില്‍ തെക്ക് വടക്ക് മനുഷ്യ ചങ്ങല തീര്‍ക്കുന്ന പ്രസ്ഥാനം കേരളത്തിലുള്ളപ്പോള്‍ വെറും ആറ് കീലോമീറ്റര്‍ ദൂരമുള്ള മലപാതയില്‍ ഒരു മതേതര ചങ്ങല തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നു. ഈ മതേതര ചങ്ങലയുടെ സംരക്ഷണത്തില്‍ മതഭ്രാന്തന്‍മാരുടെ പോര്‍വിളികളില്ലാതെ യഥാര്‍ത്ഥ വിശ്വാസികള്‍ ലിംഗ ഭേദമില്ലാതെ നടന്നു നിങ്ങുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തിലെ വടക്കന്‍ അതിര്‍ത്തി മുതല്‍ തെക്കന്‍ അതിര്‍ത്തി വരെ മനുഷ്യചങ്ങല തീര്‍ത്ത ഒരു പ്രസഥാനം മുന്നിട്ടിറങ്ങിയാല്‍ വെറും ആറ് കീലോമീറ്റര്‍ ദൂരമുള്ള ആ മലപാതയില്‍ ഒരു മതേതര ചങ്ങല തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടു മുണ്ടാവില്ലാ… ആ ചങ്ങലകള്‍ക്കിടയിലൂടെ മത ഭ്രാന്തന്‍മാരുടെ പോര്‍വിളികളില്ലാതെ യഥാര്‍ത്ഥ വിശ്വാസികള്‍ ലിംഗ ഭേദമില്ലാതെ നടന്നു നിങ്ങും .



Sharing is Caring