![](https://malabarsabdam.com/wp-content/uploads/2017/11/modi-5.jpg)
ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ലി കെ കിയാങ്ങും കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സിക്കിമിലെ ഡോക്ലാം പ്രശ്നത്തിലും മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരാനായി പ്രഖ്യാപിക്കണമെന്ന കാര്യത്തിലും അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്ച. വിശദമായ ചര്‍ച്ചയുണ്ടായില്ലെന്നാണ് സൂചന.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുടെര്റ്റെ നല്കിയ അത്താഴ വിരുന്നിലും ഇരുവരും പങ്കെടുത്തു. ഹ്രസ്വമെങ്കിലും ആഴത്തിലുള്ള കൂടിക്കാഴ്ച എന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തത്.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)