അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍: ബ്രസീലിനും ജര്‍മനിക്കും സമനില


അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും ജര്‍മനിക്കും സമനില. ബ്രസീലും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നെയ്മര്‍ ഉള്‍പ്പെട്ട ബ്രസീലിനെ പ്രതിരോധത്തിലൂന്നിയാണ് ഇംഗ്ലണ്ട് നേരിട്ടത്.


ജര്‍മനിക്കെതിരെ കളിച്ച ടീമില്‍ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് സൗഹൃദ മത്സരത്തിന് ഇറങ്ങിയത്. ലിവര്‍പൂള്‍ പ്രതിരോധതാരം ജോ ഗോമസിനെ ആദ്യ ഇലവനില്‍ ഇറക്കി. അതേസമയം, മുന്നേറ്റതാരം ഡൊമിനിക് സൊളാങ്കയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരവും ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് നല്‍കി.


ജര്‍മനിയിലെ കൊളോംഗ് സ്റ്റേഡിയത്തില്‍ ജര്‍മനിയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. ഫ്രാന്‍സിന് വേണ്ടി അലക്‌സാണട്രെ ലാകാസെറ്റെ(33,71) ഇരട്ട ഗോള്‍ നേടി. ടിമോ വെര്‍നെര്‍(56), ലാര്‍സ് സ്റ്റിന്‍ഡില്‍(90) എന്നിവരിലൂടെ ജര്‍മനി സമനില പിടിച്ചു.



Sharing is Caring