ആഷസ് ക്രിക്കറ്റ് ടെസ്റ്റ്: ഓസീസ് 60 റണ്സിന് പുറത്തായി


ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 60 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റുകള്‍ പിഴുത് കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസീസിനെ തകര്‍ത്തത്. രണ്ട് പേര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നത്.44 റണ്‍സിന് 7 വിക്കറ്റെന്ന കരിയര്‍ റെക്കോര്‍ഡ് 15 റണ്‍സിന് 8 വിക്കറ്റെന്നാക്കി ചുരുക്കി എഴുതുകയായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ്. 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണിനും 10 റണ്‍സെടുത്ത് മൈക്കല്‍ ക്ലാര്‍ക്കിനും മുകളിലായി ഓസീസ് സ്‌കോര്‍ കാര്‍ഡിലുള്ളത് 14 എക്‌സ്ട്രാ റണ്ണുകള്‍ മാത്രമായിരുന്നു. ഓസീസിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ സ്‌കോറാണിത്.cricket


.


 

 



Sharing is Caring