ആശ്രമത്തിലെ ബാലപീഡനം: ആസാറാം ബാപ്പു കുറ്റക്കാരന്‍


ജയ്പൂര്‍: ആശ്രമത്തിലെ അന്തേവാസിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) കുറ്റക്കാരന്‍. കേസില്‍ നാലു പേര്‍ കൂടി കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മ്മ വിധിച്ചു. രണ്ടു പേരെ വെറുതെവിട്ടു. സുരക്ഷ പരിഗണിച്ച്‌ ജോഥ്പൂര്‍ ജയിലില്‍ സജ്ജീകരിച്ച കോടതിമുറിയിലാണ് വിധി പ്രസ്താവം.


മാനഭംഗം, പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2013ലാണ് കേസിനാസ്പദമായ സംഭവം. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.




Sharing is Caring