ആശങ്ക വേണ്ട, മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു മെയ് മാസത്തില്‍ തന്നെ’; തോമസ് ഐസക്

താല്‍പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാമെന്നും ധനമന്ത്രി പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവെച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം മെയ് മാസത്തിൽ തന്നെ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കില്ലായെന്ന് മാധ്യമ വാർത്ത കണ്ടു. ഒരാശങ്കയ്ക്കും വകയില്ലെന്നും മാറ്റിവെച്ച ശമ്പളം അഞ്ചു ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ധനമന്ത്രി പറഞ്ഞു. ആദ്യ ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും. അത് താത്പര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകാനും അവസരമുണ്ടാകുമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *