വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ആവേശം വിതറിയ കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇനി ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വിധിയെഴുതാന്‍ മലപ്പുറം നാളെ പോളിങ് ബൂത്തിലെത്തും. ശബ്ദപ്രചാരണത്തിന്റെ സമാപനം കുറിച്ച ഇന്നലെ ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് കൊട്ടിക്കലാശം പഞ്ചായത്ത്തലത്തിലാണ് നടന്നത്. നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെ ഏതെങ്കിലുംവിധത്തിലുള്ള എക്സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
FLASHNEWS